ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേരും. കോണ്‍ഗ്രസില്‍ നിന്നുള്ള തുടര്‍ച്ചയായ അവഗണനയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചു.
ഡല്‍ഹിയില്‍ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി പദ്മജ ചര്‍ച്ച നടത്തി. ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞിരുന്നു.
also read:കക്കയത്ത് അബ്രഹാമിന്റെ ജീവനെടുത്ത കൊലയാളി കാട്ടുപോത്തിനെ വെടിവെയ്ക്കും; ഉത്തരവിട്ട് വനംവകുപ്പ്
ഇതോടെയാണു പ്രശ്നം തുടങ്ങിയത്. കോണ്‍ഗ്രസ് കെ.കരുണാകരന്റെ സ്മാരകം നിര്മിക്കുന്നതുനീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.
നേരത്തേ ബിജെപി പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നെങ്കിലും അതിനെ പദ്മജ തന്നെ തള്ളുകയായിരുന്നു. എവിടെനിന്നാണ് ഈ വാര്‍ത്ത വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്.
Discussion about this post