തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയേയും കുഞ്ഞിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഇരുവരുടേയും മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.