കൊല്ലം: വെളളക്കെട്ടില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിക്ക് സുരക്ഷിത ഭവനം ഒരുക്കി അധ്യാപകരും വിദ്യാര്‍ഥികളും. കൊല്ലം പേരൂര്‍ കുഴിയം സ്വദേശിനി ആര്‍ദ്ര കൃഷ്ണയ്ക്കാണ് കൂട്ടുകാരും അധ്യാപകരും ചേര്‍ന്ന് സ്വപ്നവീട് ഒരുക്കിയത്.
ചന്ദനത്തോപ്പ് ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ആ ഉദ്യമത്തിന് പിന്നില്‍. വണ്‍ ഡേ വണ്‍ റുപ്പീ എന്ന സന്ദേശത്തിലൂടെ നാലു ലക്ഷം രൂപയാണ് കൂട്ടുകാര്‍ സ്വരൂപിച്ചത്. ഒരുവര്‍ഷം കൊണ്ടാണ് ആര്‍ദ്രയ്ക്ക് വീടുണ്ടാക്കിയത്.