സംഘര്‍ഷമുണ്ടാക്കാനും സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കാനുമുള്ള ശ്രമം; വ്യാജ വാര്‍ത്തയ്‌ക്കെതിരെ കാന്തപുരം ഡിജിപിയ്ക്ക് പരാതി നല്‍കി

കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ഡിജിപിയ്ക്ക് പരാതി നല്‍കി.

സര്‍ക്കാറിനും മന്ത്രി കെടി ജലീലിനുമെതിരെ പ്രസ്താവന നടത്തിയെന്ന വ്യാജപ്രചാരണത്തിനെതിരെയാണ് കാന്തപുരം പരാതി നല്‍കിയത്.

സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനും സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനും ശ്രമമെന്ന് കാന്തപുരം പരാതിയില്‍ പറയുന്നു.

വ്യാജ വാര്‍ത്തകളുടെ കലവറയായ ട്രൂ ഐ എന്ന ഫേസ്ബുക്ക് പേജിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version