തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും യാത്ര നിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശവുമായി മോട്ടോര്‍വാഹന വകുപ്പ്. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഓട്ടോകളില്‍ യാത്രക്കാര്‍ കാണുന്നവിധം നിരക്കുപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിന് പുറമേയാണ് സ്റ്റാന്‍ഡിലും ബോര്‍ഡ്
വേണമെന്ന നിര്‍ദേശം എംവിഡി മുന്നോട്ട് വയ്ക്കുന്നത്. നടപടി സ്വീകരിക്കാന്‍ ആര്.ടി.ഒ.മാരോടും ജോയന്റ് ആര്.ടി.ഒ.മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post