കൊല്ലം: വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം.
ട്രൈബല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. മൂന്നുമാസം മുമ്പാണ് ട്രൈബല്‍ എല്‍പി സ്‌കൂളില്‍ അധ്യാപകനായി എത്തുന്നത്.
നിരവധി പരാതികള്‍ അധ്യാപകനെതിരെയുണ്ട്. കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശരീരത്തസ്പര്‍ശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.
സ്‌കൂള്‍ അധികൃതരെ രണ്ട് മാസം മുമ്പ് ഇക്കാര്യം അറിയിച്ചിട്ടും കുട്ടികളെ അധ്യാപകര്‍ വിരട്ടി മടക്കി അയച്ചതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പോക്‌സോ, പട്ടികജാതിപീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്.