വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. വളര്‍ത്തുമൃഗത്തെ ആക്രമിച്ചു കൊന്നതായി നാട്ടുകാര്‍ പറയുന്നു. പുല്‍പ്പള്ളിയിലാണ് ജനവാസമേഖലയില്‍ കടുവയിറങ്ങിയത്.

പുല്‍പ്പള്ളി താന്നിത്തെരുവില്‍ കടുവയെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
ശോശാമ്മയുടെ വീട്ടിലെ തൊഴുത്തിന്റെ പിറകിലായിരുന്ന പശുക്കിടാവിനെ കെട്ടിയിരുന്നത്. പുലര്‍ച്ചയോടെ ഇവിടെ എത്തിയ കടുവ കിടാവിനെ ആക്രമിച്ചു.

പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റ് തെളിച്ച് ഒച്ച വെച്ചതിനെ തുടര്‍ന്നാണ് കടുവ പിന്‍മാറിയത്. കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്നും പുറത്തിറങ്ങി നടക്കാന്‍ പോലും പേടിയാണെന്നും നാട്ടുകാര്‍ പറഞ്ഞു.














Discussion about this post