ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്താന് ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി, പാക് നടി സന ജാവേദിനെയാണ് ഷുഐബ് വിവാഹം കഴിച്ചത്. ഷുഐബ് തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും ഷുഹെബ് പങ്കുവച്ചിട്ടുണ്ട്. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ഷുഐബ് മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്നാണ് സാനിയ പങ്കുവെച്ചത്. ‘ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ’ എന്നായിരുന്നു താരം സ്റ്റോറിയില്‍ കുറിച്ചത്.
മാത്രമല്ല, മാലിക്ക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റവും ചര്‍ച്ചയായിരുന്നു. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് മാലിക്ക് നീക്കിയിരുന്നു. ‘സാനിയ മിര്‍സ എന്ന സൂപ്പര്‍ വനിതയുടെ ഭര്‍ത്താവ്’ എന്നായിരുന്നു ബയോയില്‍ മാലിക്ക് ആദ്യം കുറിച്ചിരുന്നത്. ഇതാണ് പിന്നീട് നീക്കിയത്.
2010ലാണ് മാലിക്കും സാനിയയും വിവാഹിതരായത്. ഹൈദരാബാദിലായിരുന്നു വിവാഹം. 2018-ല്‍ ഇരുവര്‍ക്കും മകനായ ഇസാന് ജനിച്ചു. തുടര്‍ന്ന് 2022 മുതലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍, അക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചിരുന്നു.
Discussion about this post