മലപ്പുറം: പന്തല്ലൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂര്‍ കിഴക്കുപറമ്പ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദില(ചിഞ്ചു25)യുടെ മരണത്തില്‍ ഭര്‍തൃപിതാവ് മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
വ്യാഴം രാത്രി ഒന്‍പതരയോടെയാണ് തഹ്ദിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനം മൂലമാണ് മരിച്ചതെന്ന് ആരോപിച്ച് ഭര്‍തൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പാണ്ടിക്കാട് പോലീസ് കേസെടുത്തു. വിദേശത്തുള്ള ഭര്‍ത്താവ് നിസാര്‍ ഇന്നലെ വൈകിട്ടോടെയാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനേ ശേഷം കബറടക്കി. മക്കള്‍: അസ്മല്‍, അന്‍ഫാല്‍, എസിന് ഫാറൂഖ്, ഫെല്ല മെഹ്റിന്.
Discussion about this post