കൊല്ലം: ലൈസന്‍സ് ഇല്ലാതെ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. സ്കൂള്‍ ബസ് പിടിച്ചെടുത്ത് കുട്ടികളെ വീട്ടിലെത്തിച്ച് എംവിഡി ഉദ്യോഗസ്ഥര്‍. കൊല്ലം വെളിച്ചിക്കാലയിലെ സ്വകാര്യ പ്രി പ്രൈമറി സ്കൂള്‍ ബസ് ഡ്രൈവറാണ് ലൈസന്‍സ് ഇല്ലാതെ ഓടിച്ചത്.
വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തിച്ചു. പരിശോധനയില്‍ വണ്ടി പിടിച്ചെടുത്തു. വാഹനത്തിന്റെ നികുതിയും അടച്ചിരുന്നില്ല. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ജില്ലയില്‍ സ്കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് സ്കൂള്‍ ബസ് പിടിച്ചത്.
നിയമവിരുദ്ധമായി വാഹനങ്ങളില്‍ പതിച്ച ബാനറുകളും പരസ്യങ്ങളും നീക്കം ചെയ്ത് താക്കീത് നല്കി. തുടര്‍ന്നും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
Discussion about this post