തിരുവനന്തപുരം: കെ സ്മാര്‍ട്ടിലൂടെ നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ വധുവരന്മാര്ക്ക് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കെ സ്മാര്‍ട്ട് നഗരസഭകളെ ഡബിള്‍ സ്മാര്ട്ടാക്കുകയാണെന്ന് എംബി രാജേഷ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
‘ഇന്ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു.
സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്,’ എം ബി രാജേഷ് കുറിച്ചു.
Discussion about this post