അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ ഭീകരനായ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്. ജനുവരി 26ന് മന്നിനെ ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളോട് പന്നൂന്‍ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഭീഷണി എന്നാണ് സൂചന. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന്റെ സുരക്ഷ ശക്തമാക്കി. ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നേരത്തെ, സുരക്ഷാ സംവിധാനങ്ങളില്ലാതെ റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പന്നൂന്‍ വെല്ലുവിളിച്ചിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണ വാര്‍ഷികമായ ഡിസംബര്‍ 13നോ അതിനുമുമ്പോ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം നടത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയും പന്നൂന്‍ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു.
Discussion about this post