തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ആദ്യമായാണ് രാജ്യത്തെ ഒരു പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തുന്നത്.
ക്ഷേത്രക്കുളക്കടവിലെത്തി മോഡി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഭഗവാന്‍ ഇവിടെ മത്സ്യങ്ങളുടെ രൂപത്തിലെത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകുമെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും പ്രധാനമന്ത്രി പങ്കെടുത്തു.
ഏറെ ഐതീഹ്യ പ്രാധാന്യമുള്ള ക്ഷേത്രമാണ് തൃപ്രയാര്‍. ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നതാണ് ഭക്തരുടെ വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുത്തു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വിഗ്രഹം കിട്ടിയെന്നും അത് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.
Discussion about this post