ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണ്‍ പ്രതിഷ്ഠ’ ചടങ്ങിലേക്ക് ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്‍ക്കറിന് ക്ഷണം. ജനുവരി 22നാണ് ചടങ്ങ്. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ ശനിയാഴ്ച സച്ചിനെ നേരില്‍ കണ്ട് ക്ഷണക്കത്ത് കൈമാറി. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരും ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘പ്രാണ്‍ പ്രതിഷ്ഠ’ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. അയോധ്യ നഗരം അലങ്കരിക്കുന്ന പ്രവര്‍ത്തികള്‍ തകൃതിയായി നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ മൂവായിരം വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കും. രാഷ്ട്രീയ നേതാക്കള്‍, കായികതാരങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ സംഗമവേദി കൂടിയാകും പരിപാടി.
അമിതാഭ് ബച്ചന്, രജനികാന്ത്, മുകേഷ് അംബാനി, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ജാക്കി ഷ്രോഫ്, മകന് ടൈഗര്‍ ഷ്റോഫ്, രത്തന്‍ ടാറ്റ തുടങ്ങി 7,000 ത്തോളം പേര്‍ക്ക് ഇതിനകം തന്നെ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണം അയച്ചിട്ടുണ്ട്.
Former Indian Cricketer Sachin Tendulkar receives an invitation to attend the ‘Pran Pratishtha’ ceremony of Ram Temple on January 22nd in Ayodhya, Uttar Pradesh. pic.twitter.com/W8bhR8lOMv
— ANI (@ANI) January 13, 2024
Discussion about this post