കൊല്ലം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ കൊട്ടാരക്കര വാളകത്തെ വീട്ടിലെത്തി ക്ഷണിച്ച് ആര്‍.എസ്.എസ് നേതാക്കള്‍. പ്രാണപ്രതിഷ്്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് നേതാക്കള്‍ മന്ത്രിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. മന്ത്രിക്ക് അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കി.
അതേസമയം, രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിടെയാണ് മന്ത്രി ഗണേഷ് കുമാറിന് ക്ഷണം.
പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് മന്ത്രിയെ ക്ഷണിക്കാന്‍ എത്തിയത്. നേരത്തെ നിശ്ചയിച്ചവരെയാണ് ക്ഷണിക്കുന്നത്. എന്നാല്‍, ഗണേഷ് കുമാര്‍ ചടങ്ങിന് പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.