മൂന്നാർ: ഇടുക്കിയിലെ മലയോര ജനതയുടെ ഉറക്കം കെടുത്തി വീണ്ടും പടയപ്പ. മൂന്നാറിൽ വീണ്ടും റേഷൻകട തകർത്തിരിക്കുകയാണ് പടയപ്പ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ കടയാണ് ഇത്തവണ തകർത്തത്. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമെന്ന് നാട്ടുകാർ പരാതിപ്പെടുകയാണ്.
പടയപ്പയുടെ ക്രൂരത കേട്ടാണ് ഇത്തവണ പുതുവർഷ പുലരിയിലും നാടുണർന്നത്. ജനവാസ മേഖലയിൽ എത്തിയ പടയപ്പ പെരിയവാരെ എസ്റ്റേറ്റിലെ റേഷൻ കട ഭാഗീകമായി തകർത്തു. മൂന്നു ചാക്ക് അരിയും കഴിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
ലാക്കാട് എസ്റ്റേറ്റിലെ റേഷൻ കടയും കഴിഞ്ഞ ദിവസം പടയപ്പ തകർത്തിരുന്നു. അരിക്കൊമ്പൻ സ്തിരമായി റേഷൻ കടകൾ ഉന്നമിട്ടതോടെയാണ് ഇവടെ നിന്നുംതമിഴ്‌നാട്ടിലേക്ക് കടത്തിയത്. പിന്നാലെ പടയപ്പയും റേഷൻ കടകളുടെ നേരെ തിരിഞ്ഞതോടെ വറുതിയിലാവുകയാണ് ഇവിടുത്തെ ജനങ്ങൾ.
ALSO READ- പുതുവർഷം ആഘോഷത്തിനിടെ നടുക്കം; വീടിനുള്ളിൽ വയോധിക ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
അതേസമയം, കാട്ടാന ശല്യം പരിഹരിക്കാൻ വനം വകുപ്പ് ഇടപെടണമെന്നാണ് പ്രാദേശ വാസികൾ ആവശ്യപ്പെടുന്നത്.