സിയോൾ: ഓസ്‌കർ വിജയ ചിത്രം പാരസൈറ്റിലൂടെ ലോകപ്രശസ്തനായ ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യുൻ(48) മരിച്ചനിലയിൽ. അദ്ദേഹത്തിനെ കാറിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. 2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ നേടിയ ചിത്രമാണ് ‘പാരസൈറ്റ്’.
ലീ സൺ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിന്റെ പേരിൽ കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ലീ സൺ.
ഇതിനിടെ, ലഹരിക്കേസിനെ തുടർന്ന് സിനിമ, ടെലിവിഷൻ പരിപാടികളിൽ നിന്ന് നടനെ ഈയടുത്ത് പുറത്താക്കിയിരുന്നു. കൊറിയയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ആർട്ട്‌സിൽ ബിരുദം നേടിയ ശേഷമാണ് ലീ സൺ അഭിനയ ലോകത്ത് ചുവടുറപ്പിച്ചത്.
ALSO READ- സഹപ്രവർത്തകയുടെ ഭർത്താവിന്റെ പരാതി; കാക്കൂർ സിഐയ്ക്ക് സസ്‌പെൻഷൻ
2001-ൽ ടെലിവിഷൻ സിറ്റ്‌കോം ആയ ‘ലവേഴ്‌സി’ലൂടെയായിരുന്നു തുടക്കം. പിന്നീട് കോഫി പ്രിൻസ്, പാസ്ത, ദോൾഡൻ ടൈം തുടങ്ങിയ സീരസുകളിലൂടെ പ്രശ്‌സതനായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)
Discussion about this post