കോട്ടയം: മാടപ്പള്ളിയിൽ യുവതിയെ ഭർത്താവ് ഷാൾ കഴുത്തിൽമുറുക്കി കൊലപ്പെടുത്തി. സംശയത്തിന്റെ പേരിലാണ് മാടപ്പള്ളി പൻപുഴ അറയ്ക്കൽവീട്ടിൽ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സിജിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ തെങ്ങണയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സനീഷ് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്നു. ഇയാളുടെ രണ്ടാം ഭാര്യയാണ് സിജി. ഇരുവരും വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് വിവരം. നേരത്തെ സിജിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് സനീഷ് അറസ്റ്റിലായി റിമാൻഡിലായിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സിജിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു നാടിനെയാകെ ഞെട്ടിച്ച സെഭവം. ഇവരുടെ വീടിന് സമീപത്തെ ഇടവഴിയിൽനിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് സിജിയെ മരിച്ചനിലയിൽ കണ്ടത്.
ALSO READ- പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു: രണ്ട് പൈലറ്റുമാര്‍ മരിച്ചു
ഈ സമയത്ത് സനീഷും സ്ഥലത്തുണ്ടായിരുന്നു. അടുത്തെത്തിയവരെഇയാൾ ഭീഷണിപ്പെടുത്തി മാറ്റിനിർത്തുകയായിരുന്നു. പിന്നാലെ ‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’ എന്നുപറഞ്ഞ് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
പിന്നീട് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post