വളരെയധികം ഊര്‍ജ്ജസ്വലനായി അദ്ദേഹം അസുഖത്തോട് പൊരുതി മുന്നേറുന്നു…; അച്ഛന്റെ രോഗം വെളിപ്പെടുത്തി ഹൃതിക് റോഷന്‍

ബോളിവുഡ് നടനും നിര്‍മ്മാതാവും സംവിധായകനുമായ രാകേഷ് റോഷന് കാന്‍സറാണെന്ന് വെളിപ്പെടുത്തി മകന്‍ ഹൃതിക് റോഷന്‍. പിതാവിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് അച്ഛന്റെ രോഗവിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ …

‘ഇന്ന് രാവിലെ ഞാന്‍ അച്ഛനോട് ഒരു ഫോട്ടോ ആവശ്യപ്പെട്ടു. സര്‍ജറി ദിവസവമായ ഇന്ന് അദ്ദേഹം ജിം മുടക്കില്ലെന്നെനിക്കറിയാം. എനിക്കറിയാവുന്നതില്‍ വെച്ച് ശക്തരായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം. കറച്ച് ആഴ്ചകള്‍ക്കു മുന്‍പാണ് തൊണ്ടയിലെ സ്‌ക്വമോസ് സെല്‍ കാര്‍സിനോമയുടെ ആദ്യ ഘട്ടത്തിലാണ് അദ്ദേഹമെന്ന് കണ്ടെത്തുന്നത്. അതേസമയം ഊര്‍ജ്ജസ്വലനായി അദ്ദേഹം രോഗത്തോട് പൊരുതി മുന്നേറുന്നു. അദ്ദേഹത്തെ പോലൊരു തലവനെ കിട്ടിയതില്‍ ഞാനും കുടുംബലവും ഭാഗ്യവാന്മാരാണ്.’

Exit mobile version