സൂപ്പര്‍താരം മമ്മൂട്ടിയുടെ ലേറ്റസ്റ്റ് റിലീസ് ‘കണ്ണൂര്‍ സ്‌ക്വാഡ്’ ചിത്രം തിരുത്തിക്കുറിച്ച് വലിയ ഹിറ്റിലേക്ക്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’ പുതുചരിത്രമെഴുതിയിരിക്കുന്നത്.
മമ്മൂട്ടിയുടെ തന്നെ നിര്‍മാണ കമ്പനിയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’ നിര്‍മ്മിച്ചത്. ചിത്രം 100 കോടി ക്ലബിലേക്ക് എത്തിയ വിവരവും ‘മമ്മൂട്ടി കമ്പനി’യാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്. ആഗോള ബിസിനസിലൂടെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന് പിന്നാലെ ചിത്രത്തെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദിയും സ്‌നേഹവും മമ്മൂട്ടി കമ്പനി അറിയിക്കുകയാണ് കുറിപ്പിലൂടെ. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
അതേസമയം, ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആഗോളതലത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മമ്മൂട്ടിയുടെ നാലാമത്തെ ചിത്രമാണ്. നേരത്തെ,ഭീഷ്മ പര്‍വം, മധുരരാജ, മാമാങ്കം എന്നിവയ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ഛായാഗ്രാഹകന്‍ റോബിന്‍ വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം തുടക്കം മുതല്‍ മികച്ച തിയേറ്റര്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
ചിത്രം ആദ്യ ഒമ്പത് ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തില്‍ എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പോലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
തിരക്കഥാകൃത്ത് കൂടിയായ റോണി വര്‍ഗീസ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയ രാഘവന്‍, മനോജ് കെയു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹമദ് ഷാഫിയാണ് തിരക്കഥാ പങ്കാളി.
Discussion about this post