തിരുവനന്തപുരം: നാളെ രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുതെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമണം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനകീയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിവിധ തൊഴിലാളി സംഘടനകളാണ് 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴിന് രാത്രി 12 മുതല്‍ ഒമ്പതിന് രാത്രി 12 വരെയാണ് പണിമുടക്ക്. അതെസമയം, ഹര്‍ത്താലും ബന്ദുമല്ല നടത്തുന്നതെന്നും സമ്മര്‍ദ്ദമുണ്ടാക്കി കടകള്‍ അടപ്പിക്കില്ലെന്നും ജോലിക്കെത്തുന്നവരെ തടയില്ലെന്നും സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു. പാല്, ആശുപത്രി, ശബരിമല തീര്‍ത്ഥാടകര്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു