വേണ്ടത് 12 ലക്ഷം, കാന്‍സര്‍ ബാധിതനായ കാസര്‍കോട്ടെ വോളിബോള്‍ താരം സുമനസുകളുടെ സഹായം തേടുന്നു

കൊടക്കാട്ടെ വോളിബോള്‍ കോര്‍ട്ടിലെ താരമായിരുന്ന അമര്‍ദത്ത് അര്‍ബുദ രോഗത്തിന് കോഴിക്കോട് ചികിത്സയിലാണ്.

കാസര്‍കോട്: കാന്‍സര്‍ ബാധിതനായ വോളിബോള്‍ താരം ചികിത്സ സഹായം തേടുന്നു. കാസര്‍കോട് കൊടക്കാട്ടെ അമര്‍ദത്ത് ആണ് ചികിത്സ സഹായം തേടുന്നത്. കൊടക്കാട്ടെ വോളിബോള്‍ കോര്‍ട്ടിലെ താരമായിരുന്ന അമര്‍ദത്ത് അര്‍ബുദ രോഗത്തിന് കോഴിക്കോട് ചികിത്സയിലാണ്.

കാന്‍സര്‍ ബാധിതനെന്ന് അറിഞ്ഞപ്പോള്‍ അമര്‍ദത്തിനായി ഒരു നാടാകെ ഒന്നിച്ചു. ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചും പിരിവ് നടത്തിയും അമര്‍ദത്തിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാര്‍. പ്രവാസികളായ നാട്ടുകാരെയും സമീപിച്ചു.

ഓലാട്ട് സ്‌കൂളില്‍ ഒത്തുചേര്‍ന്ന് ബിരിയാണി ഉണ്ടാക്കി പ്രത്യേക പാക്കുകളില്‍ വീടുകളില്‍ എത്തിച്ചും പണം പിരിച്ചു. ഈ രീതിയില്‍ ചികിത്സക്ക് വേണ്ട 12 ലക്ഷം രൂപ പൂര്‍ണമായും സ്വരൂപിക്കാന്‍ കഴിയില്ല. സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ അമര്‍ദത്തിന്റെ ചികിത്സ വേഗത്തിലാവും. വീണ്ടും ഈ യുവാവിന് വോളിബോള്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്താനും കഴിയും.

Exit mobile version