രജനീകാന്തിന് ബിഎംഡബ്ല്യൂ എക്‌സ് 7, നെല്‍സണ് പോര്‍ഷെ മകാന്‍; കോടികളുടെ സമ്മാനങ്ങളുമായി ജയിലര്‍ വിജയാഘോഷം

ചെന്നൈ: രജനീകാന്ത് നായകനായി എത്തിയ ചിത്രം ജയിലറിന്റെ ആഘോഷമാണ് കോളിവുഡ് ലോകത്ത് നടക്കുന്നത്. ലാഭവിഹിത നായകനും സംവിധായകനും സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍. മാത്രമല്ല ഇരുവര്‍ക്കും ആഢംബര കാറും സമ്മാനിച്ചിരിക്കുകയാണ്.

ജയിലറില്‍ അഭിനയിക്കുന്നതിന് 110 കോടിയാണ് ചിത്രത്തില്‍ രജനികാന്തിന്റെ പ്രതിഫലം. ജയിലര്‍ 600 കോടി ക്ലബിനു അടുത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ലാഭവിഹിതമായി 100 കോടി രൂപ കലാനിധിമാരന്‍ രജനികാന്തിന് നല്‍കിയതിനു പിന്നാലെ ബിഎംഡബ്ല്യൂ എക്‌സ് 7 കാറും സമ്മാനിച്ചു. പ്രതിഫലത്തിനു പിന്നാലെയാണ് 100 കോടി ലാഭ വിഹിതം കൂടി ലഭിച്ചതോടെ രജനികാന്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറി.

സംവിധായകന്‍ നെല്‍സണും കലാനിധിമാരന്‍ ലാഭവിഹിതത്തില്‍ നിന്നുള്ള ഒരുഭാഗം ചെക്കായി കൈമാറി. മാത്രമല്ല പുതിയ പോര്‍ഷെ കാര്‍ സമ്മാനിച്ചിരിക്കുകയാണ്.
ബി.എം.ഡബ്ല്യു ഐ.എക്സ്, ബി.എം.ഡബ്ല്യു എക്സ്5, പോര്‍ഷെ മകാന്‍ തുടങ്ങിയ മൂന്ന് ആഡംബര വാഹനങ്ങളില്‍ നിന്നാണ് നെല്‍സണ്‍ മകാന്‍ തിരഞ്ഞെടുത്തത്.
മൂന്ന് വാഹനങ്ങളും അദ്ദേഹം പരിശോധിക്കുന്നതും അകത്ത് കയറി ഇരിക്കുന്നതും ഒടുവില്‍ പോര്‍ഷെയുടെ താക്കോല്‍ കൈമാറുന്നതിന്റെയും വീഡിയോ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്.

രജനിക്കു കാര്‍ സമ്മാനിക്കുന്ന വീഡിയോയും സണ്‍ പിക്‌ചേഴ്‌സ് പുറത്തിറക്കി. രണ്ട് ബിഎംഡബ്ല്യു എസ്‌യുവികളുമായി മാരന്‍ രജനിയുടെ വീട്ടിലെത്തിയത്. ബിഎംഡബ്ല്യു എക്‌സ് 7, ബിഎംഡബ്ല്യു ഐ7 എന്നീ കാറുകളില്‍ നിന്ന് ഇഷ്ടപ്പെട്ട എക്‌സ് 7 തിരിഞ്ഞെടുക്കുന്ന രജനിയുടെ വീഡിയോയും സണ്‍പിക്‌ച്ചേഴ്‌സ് പങ്കുവച്ചിരുന്നു.

Exit mobile version