ഓണക്കാലത്ത് കേരളം കുടിച്ചത് കോടിക്കണക്കിന് രൂപയുടെ മദ്യം, ഏറ്റവും കൂടുതല്‍ വില്‍പ്പന ഇരിങ്ങാലക്കുടയില്‍, കൈയ്യടി നേടിയത് ചിന്നക്കനാല്‍

തിരുവനന്തപുരം: കേരളത്തില്‍ ഓണാഘോഷ പരിപാടികള്‍ പൊടിപൊടിക്കുമ്പോള്‍ മദ്യവില്‍പ്പനയും തകൃതിയായി നടക്കുന്നു. ഈ ഓണക്കാലത്ത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയതെന്നാണ് പുറത്തുവന്ന കണക്കുകള്‍.

ഇത്തവണത്തെ ഉത്രാട ദിനം വരെയുള്ള മദ്യവില്‍പ്പനയുടെ കണക്കുകള്‍ വച്ച് നോക്കിയാല്‍ കഴിഞ്ഞ തവണത്തെ റെക്കോര്‍ഡും ഭേദിച്ചെന്ന് വ്യക്തമാകും. ഉത്രാട ദിനം വരെയുള്ള കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ബെവ്‌കോ നടത്തിയത്.

also read: വാഴയിലയിൽ വിളമ്പിയ ഓണസദ്യ; ഒപ്പം മലയാളികൾക്ക് ഓണാശംസയും നേർന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയിരുന്നത്. അതായത് ഇക്കുറി 41 കോടിയുടെ മദ്യമാണ് അധികമായി വിറ്റുപോയത്. 121 കോടി രൂപയുടെ മദ്യം വില്‍പ്പനയാണ് ഉത്രാട ദിവസം നടന്നത്.

ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. ഇക്കുറി ഉത്രാട കുടിയില്‍ മുന്നിലെത്തിയത് ഇരിങ്ങാലക്കുടയാണ്. ഇരിങ്ങാലക്കുടയില്‍ 1. 06 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. കൊല്ലമാണ് ഇക്കാര്യത്തില്‍ രണ്ടാമതുള്ളത്.

Also Read: ഇത് സന്തോഷത്തിന്റെ കാര്യം; പാകിസ്താനി ജയിച്ചാൽ പോലും വലിയ സന്തോഷമുണ്ടാകും; സ്വർണം നേടിയ നീരജ് ചോപ്രയുടെ അമ്മയുടെ പ്രതികരണം വൈറൽ

അതേസമയം, ചിന്നകനാലാണ് ഇക്കുറി മദ്യ വില്‍പ്പനയില്‍ ഏറ്റവും കയ്യടി നേടുന്നത്. ഉത്രാട ദിനത്തില്‍ ഏറ്റവും കുറവ് മദ്യ വില്‍പന നടന്ന ഔട്ട് ലെറ്റ് എന്ന ഖ്യാതി ഇക്കുറി ചിന്നകനാല്‍ സ്വന്തമാക്കി. ഇവിടെ 6. 32 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്.

Exit mobile version