വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്, 100 പേര്‍ക്ക് ജോലി നഷ്ടമായി, പെര്‍ഫോമന്‍സ് കുറവെന്ന് വിശദീകരണം

പെര്‍ഫോമന്‍സ് കുറവെന്ന് പറഞ്ഞ് വിവിധ വിഭാഗങ്ങളില്‍ നിന്നായി നൂറോളം ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചു വിട്ടത്.

ബംഗളൂരു: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടല്‍. പെര്‍ഫോമന്‍സ് കുറവെന്ന് പറഞ്ഞ് വിവിധ വിഭാഗങ്ങളില്‍ നിന്നായി നൂറോളം ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചു വിട്ടത്.

ജൂണിലും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ, ബൈജൂസ് കമ്പനി കഴിഞ്ഞ നവംബര്‍ മുതല്‍ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. കര്‍ണാടക തൊഴില്‍ വകുപ്പിന് മുന്നിലടക്കം കൂട്ടപ്പിരിച്ച് വിടലിനെതിരെ പരാതികള്‍ നിലനില്‍ക്കെയാണ് പുതിയ നീക്കം.

Exit mobile version