ന്യൂഡല്‍ഹി: മോഡി പരാമര്‍ശത്തിന്റെ പേരിലുളള അപകീര്‍ത്തിക്കേസില്‍ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവില്‍ സന്തോഷ പ്രകടനങ്ങളുമായി നേതാക്കളും സഹപ്രവര്‍ത്തകരും. രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.
‘സൂര്യനെയും ചന്ദ്രനെയും സത്യത്തെയും നിങ്ങള്‍ക്ക് ഒരിക്കലും മൂടിവെയ്ക്കാനാകില്ല ‘എന്ന ബുദ്ധ വചനമായിരുന്നു സന്തോഷമറിയിച്ച് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം സുപ്രീം കോടതിയോടുള്ള നന്ദിയും പ്രിയങ്ക രേഖപ്പെടുത്തി.
വിധിപകര്‍പ്പ് പുറത്തിറങ്ങുന്നതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുന:സ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസില്‍ രാഹുലിനു പരമാവധി ശിക്ഷ നല്കാന് വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
"Three things cannot be long hidden: the sun, the moon, and the truth”
~Gautama Buddha
माननीय उच्चतम न्यायालय को न्यायपूर्ण फैसला देने के लिए धन्यवाद।
सत्यमेव जयते।
— Priyanka Gandhi Vadra (@priyankagandhi) August 4, 2023
Discussion about this post