സ്നേഹിതനെ തേടി കടൽകടന്ന് ഇന്ത്യയിലെത്തി യഥാർത്ഥ പ്രണയത്തിന്റെ നേർരൂപമാകുകയാണ് പോളണ്ടുകാരി ബാർബറ പോളക്ക്. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഖുത്ര ഗ്രാമത്തിൽ താമസിക്കുന്ന ഷദാബുവിന്റേയും ബാര്ബറയുടെയും പ്രണയം തുളുമ്പുന്ന ജീവിത കഥ ഇങ്ങനെയാണ്…
സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2021 -ൽ ഇന്ത്യയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇവരുടെ സൗഹൃദം വളരുകയും അത് പ്രണയമായി മാറുകയും ചെയ്യുകയായിരുന്നു.
ഇപ്പോഴിതാ ഇരുവരും വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഹസാരിബാഗ് എസ് ഡി എം കോടതിയിലും ഇരുവരും വിവാഹത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
തങ്ങളിരുവരും ആഴത്തിലുള്ള പ്രണയത്തിലാണ്,എല്ലായ്പ്പോഴും എല്ലാത്തിലും ബാർബറയ്ക്കൊപ്പം ഉണ്ടാകുമെന്നും ബാർബറയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവൾക്കൊപ്പം ഉണ്ടാകണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷദാബ് പറയുന്നു.
താൻ പതിവായി ഇൻസ്റ്റഗ്രാം റീൽസ് ഉണ്ടാക്കുന്നതും ലൈവിൽ പ്രത്യക്ഷപ്പെടുന്നതൊന്നും അവൾ ഇഷ്ടപ്പെടുന്നില്ല, പകരം കൂടുതൽ പഠിക്കുകയോ ജോലി കണ്ടെത്തുകയോ വേണമെന്നാണ് ബാർബറ പറയുന്നത്.
ഹസാരിബാഗ് മാത്രമാണ് ബാർബറ സന്ദർശിച്ചത്. “തിരക്കുള്ള സ്ഥലങ്ങൾ ഇഷ്ടമല്ല. എങ്കിലും ജാർഖണ്ഡ് സന്ദർശിച്ച ശേഷം പോളണ്ടിലേക്ക് തിരികെ പോകുമെന്നും ഇന്ത്യ മനോഹരമായ രാജ്യമാണെന്നും” ബാർബറ പറയുന്നു.
വിവാഹശേഷം പോളണ്ടിൽ ഒരു ജോലി കണ്ടെത്താനും ഇടയ്ക്ക് വന്ന് കുടുംബത്തെ കാണാനുമാണ് ഇരുവരുടെയും ഭാവി പദ്ധതി. കുടുംബവും അതിനോട് യോജിക്കുന്നുണ്ട്. ബാർബറയ്ക്ക് 8 വയസ്സുള്ള അന്യ പോളക്ക് എന്നൊരു മകളുമുണ്ട്.
Discussion about this post