ബിഗ് ബോസ് മലയാളം സീസണ്‍ 5ലില്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഐശ്യര്വ സുരേഷ് എന്ന ലച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ലച്ചു ബിഗ് ബോസില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെയോട് അനുബന്ധിച്ച് മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം അവര്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു.
താന്‍ കടന്നുവന്ന ജീവിത പ്രതിസന്ധികളെക്കുറിച്ചും ജീവിത പങ്കാളിയായ ശിവാജി സെന്നിനെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വേദിയില്‍ വച്ച് ലച്ചു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും തന്റെ പ്രണയ നിമിഷങ്ങള്‍ ലച്ചു പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളിലും ലച്ചു കാമുകനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.
ഇപ്പോഴികാ ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ലച്ചുവിന്റെ കാമുകനാണ് തങ്ങള്‍ പിരിയുന്നുവെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഈ കുറിപ്പ് ലച്ചു ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വേര്‍പിരിയല്‍ എന്തുകൊണ്ട് അനിവാര്യമായി എന്ന് വിശദീകരിച്ച് ശിവാജി എഴുതിയ കുറിപ്പ് സേഷ്യല്‍ മീഡിയയിലും വൈറലായി
ശിവാജിയുടെ കുറിപ്പ്
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്‌നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്റെ ശാപമാണ്. ഞങ്ങളുടെ സ്‌നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാവിധ സ്‌നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം.