കുട്ടനാട്: കുടിവെള്ളം മുട്ടിച്ചു പോലീസിന് പണികൊടുത്തു ജല അതോറിറ്റി. വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് എടത്വ പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷൻ ജല അതോറിറ്റി അധികൃതർ വിച്ഛേദിച്ചത്.
വനിത പോലീസ് ഉൾപ്പടെ 33 പോലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പോലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. വെള്ളക്കരം കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജല അതോററ്റി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post