ഫ്ളോറിഡ: കാലം എത്ര പിന്നിട്ടാലും യാഥാര്‍ത്ഥ പ്രണയത്തിന് മരണമില്ലെന്ന് തെളിയിക്കുകയാണ് 78കാരനായ ഒരു ഡോക്ടര്‍. നീണ്ട അറുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കളികൂട്ടുകാരിയോട് പ്രണയം തുറന്ന് പറയുന്ന ഈ ഡോക്ടറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
സ്‌കൂള്‍ വിദ്യാഭാസ കാലത്തെ കൂട്ടുകാരിയെ അറുപത് വോര്‍ഷത്തിന് ശേഷം ടാമ്പാ വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടുന്ന ഡോക്ടറാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഡോക്ടര്‍ കൂട്ടുകാരിയെ കാത്ത് നില്‍ക്കുന്നതും അവരെത്തുമ്പോള്‍ സ്വീകരിച്ച് സീറ്റില്‍ ഇരുത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് മനസില്‍ ഒളിപ്പിച്ച പ്രണയം തുറന്നു പറഞ്ഞത്.
പാശ്ചത്യശൈലിയില്‍ മുട്ടുകുത്തി നിന്ന് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്നു. ഇക്കാലം മുഴുവനും മനസില്‍ സൂക്ഷിച്ച പ്രണയത്തെ നിരസിക്കാന്‍ ആ സ്ത്രീക്ക് സാധിച്ചില്ല. അവര്‍ അതിന് സ്‌നേഹത്തോടെ യെസ് പറയുന്നതും വിഡിയോയിലുണ്ട്. യുഎസ് ഫ്‌ളോറിഡയിലെ ടാമ്പാ വിമാനത്താവളത്തില്‍ നടന്ന മനോഹരമായ പ്രണയനിമിഷം സൈബര്‍ലോകത്ത് വൈറലാകുകയാണിപ്പോള്‍.