പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയുമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. രാജ്യദ്രോഹികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ കാരണത്താല്‍ 40 കോടിയോളം രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്നും കങ്കണ പറയുന്നു.
25ഓളം ബ്രാന്‍ഡുകളുടെ കരാറിനെ ബാധിച്ചുവെന്നും പ്രതിവര്‍ഷം 30 മുതല്‍ 40 കോടിയുടെ വരെ നഷ്ടം ഇതുമൂലമുണ്ടാകുമെന്നും കങ്കണ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.
also read; ‘കാട് അത് മൃഗങ്ങള്‍ക്കുളളതാണ്’ ; ഫ്ലക്സുമായി അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷന്
രാഷ്ട്രീയക്കാര്‍ക്കും ദേശവിരുദ്ധര്‍ക്കുമെതിരെ ഹിന്ദുത്വത്തിന് വേണ്ടി സംസാരിച്ചതാണ് താന്‍ ഒപ്പിട്ട 25ഓളം കമ്പനികളുടെ കരാറിനെ ബാധിച്ചതായി നടി പറയുന്നത്. എന്നാല്‍, താന്‍ ഇപ്പോള്‍ സ്വതന്ത്രയാണെന്നും. കുത്തക കമ്പനികള്‍ ഇന്ത്യക്കെതിരെ നടത്തുന്ന അജണ്ടകള്‍ ഇനിയും തുറന്നു പറയുക തന്നെ ചെയ്യുമെന്നും കങ്കണ വ്യക്തമാക്കി.
‘പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നാലും പണം നഷ്ടമായാലും തനിക്ക് പറയാനുള്ളത് പറയും. ഇതാണ് സ്വാതന്ത്രത്തിന്റേയും വിജയത്തിന്റെയും യഥാര്‍ത്ഥ സ്വഭാവം’ എന്ന ഇലോണ്‍ മസ്കിന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്.
Discussion about this post