തേനി: തമിഴ്നാട് തേനി ബോഡി നായ്ക്കന്നൂരില്‍ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ് മാസ് പ്രായമുള്ള കുഞ്ഞിന്റെ ശരീരം നായ്ക്കള്‍ കടിച്ച നിലയിലാണ്. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം ബോഡിനായ്ക്കന്നൂര്‍ ടൗണ്‍ പോലീസ് എത്തി പോസ്റ്റ്മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.