മുംബൈ: മുംബൈയില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തി. മുംതാസ് കാസി(20) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് മോമിന് ഗാസി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.
വസായി നവഘഡിലെ ശ്രീ ആശിര്‍വാദ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ കഴുത്തില്‍ സാരി കുരുക്കിയ നിലയിലായിരുന്നു. സാരിയുടെ ഒരു ഭാഗം സീലിങ് ഫാനില്‍ കെട്ടിയിരുന്നുവെന്നും മണിക്പൂര്‍ പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് മോമിന് ഗാസിയുടെയും കാസിയുടെയും പേരില്‍ ഫ്ലാറ്റ് വാടകക്കെടുത്തത്.
also read: കടവരാന്തയില്‍ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍
ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാടക കരാര്‍ തിരച്ചിലിനിടെ കണ്ടെത്തി. എന്നാല്‍, ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസ്സിലായിട്ടില്ലെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മണിക്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post