തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ യുവതികളെ അയയ്ക്കാന്‍ പദ്ധതിയിട്ട് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് ഇതിന്റെ സംഘാടകന്‍ ശ്രേയസ് കണാരന് പറഞ്ഞുവെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അത് കൂടാതെ 20ന് നടയടയ്ക്കുന്നതിന് മുമ്പ് യുവതികളും പുരുഷന്മാരും ഉള്‍പ്പെടുന്ന വലിയൊരു സംഘം സന്നിധാനത്തെത്തുമെന്നും ഫേസ്ബുക്ക് കൂട്ടായ്മ അറിയിക്കുന്നു. ജനുവരി രണ്ടാം തീയതി ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല യാത്രക്ക് സഹായം നല്‍കിയത് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ്.
Discussion about this post