മക്ക: ഭാര്യ പിതാവിന്റെ മരണ വിവരമറിഞ്ഞ് സൗദിയിലെത്തിയ വയനാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ സ്വദേശി അഷ്‌റഫ് ചിങ്ക്‌ളി (58) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മക്കയില്‍ മരിച്ചത്.
ഭാര്യ പിതാവ് യൂസുഫ് ഹാജി എന്നയാള്‍ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. തബൂക്കില്‍ ബിസിനസ് നടത്തി വരികയായിരുന്നു യൂസുഫ്. മദീനയില്‍ ഖബറടക്കം നടത്തിയ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശനത്തിനും ഉംറ നിര്‍വഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം മദീനയില്‍ എത്തിയതായിരുന്നു അഷ്‌റഫ്.
മദീനയില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചത്. താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം സംഭവിക്കുകയും ഉടന്‍ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നാട്ടില്‍ ബിസിനസുകാരനായ അഷ്‌റഫ് സുല്‍ത്താന്‍ ബത്തേരി ടി.പി ഏജന്‍സി ഉടമ കൂടിയാണ്. ഭാര്യ സാജിത, മക്കളായ ഇലാന്‍, ഹിബ എന്നിവര്‍ മക്കയിലുണ്ട്. മറ്റൊരു മകള്‍ ഹന്ന നാട്ടിലാണ്.
Discussion about this post