തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായതും പിന്നീട് വിവാഹ മോചനം നേടിയതുമെല്ലാം സോഷ്യൽമീഡിയയിൽ അടക്കം വലിയ വാർത്തയായിരുന്നു. നടി സാമന്തയുമായി നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച നാഗചൈതന്യ പിന്നീട് മറ്റൊരു പ്രണയത്തിലാണെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.
നടി ശോഭിത ധൂലിപാലയുമായാണ് നാഗചൈതന്യ പ്രണയത്തിലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഇതരുതാരങ്ങളും സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഇടയ്ക്കിടെ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന താരങ്ങൾ പ്രണയത്തിലാണ് എന്നുതന്നെയാണ് സൂചന.
ഇപ്പോഴിതാ, ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ നാഗചൈതന്യയും ശോഭിതയും ഡിന്നർ ഡേറ്റിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഇരുവരും ഡിന്നറിനെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഷെഫായ സുരേന്ദർ മോഹൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ പുറകിലായി ശോഭിതയെയും കാണാം. നാഗചൈതന്യയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് ഷെഫ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ALSO READ- മകൻ കിടപ്പുമുറിയിൽ ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു
ഷെഫിന്റെ ചിത്രത്തിന് കീഴിൽ പിന്നിൽ ഇരിക്കുന്നത് ശോഭിതയാണോ എന്ന് ചോദിച്ച് ആരാധകർ എത്തുകയായിരുന്നു. ലണ്ടനിൽ ഇരുവരും അവധിയാഘോഷിക്കുകയാണ് എന്നാണ് വിവരം. പകുതി മുഖം മറച്ച രീതിയിലാണ് ശോഭിതയെ കാണുന്നത്.
അതേസമയം, ഇനിയെങ്കിലും ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞൂടെ എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
കഴിഞ്ഞ നവംബറിലാണ് ഇതിനു മുൻപ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. അന്ന് ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സാധാരണ ചിത്രങ്ങളാണെന്നായിരുന്നു വിശദീകരണം.
Discussion about this post