തിരുവനന്തപുരം: ട്രെയിനിലെ രാത്രിയാത്രകളില്‍ പുതിയ നിയമവുമായി റെയില്‍വേ. രാത്രി 10നുശേഷം യാത്രക്കാര്‍ ഉച്ചത്തില്‍ സംസാരിക്കാനോ, പാട്ട് കേള്‍ക്കാനോ, ലൈറ്റുകള്‍ തെളിക്കാനോ പാടില്ലെന്നാണ് റെയില്‍വേയുടെ നിയമം പറയുന്നു.
അതത് സീറ്റുകളിലോ കമ്പാര്‍ട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാര്‍ക്ക് രാത്രിയില്‍ ഇയര്‍ഫോണില്ലാതെ ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം കേള്‍ക്കാനോ പാടില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.
കൂടാതെ രാത്രി 10നുശേഷം മധ്യ ബെര്‍ത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാന്‍ ലോവര്‍ ബെര്‍ത്തുകാരന്‍ അനുവദിക്കേണ്ടതാണ്. രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകള്‍ ഓണ്‍ ആക്കാന്‍ പാടില്ല.
യാത്രക്കാര്‍ പുതിയ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാന്‍ ടി.ടി.ഇക്ക് വരാന്‍ കഴിയില്ല.
10നുശേഷം മധ്യ ബെര്‍ത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാന്‍ ലോവര്‍ ബെര്‍ത്തുകാരന്‍ അനുവദിക്കേണ്ടതാണ്.
കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് രാത്രി 10 മണിക്ക് ശേഷം പരസ്പരം ഉച്ചത്തില്‍ ആശയവിനിമയം നടത്താന്‍ പാടില്ല.
ട്രെയിന്‍ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണം രാത്രി 10ന് ശേഷം നല്‍കാനാകില്ല.
എന്നാല്‍ ഇ-കാറ്ററിങ് സേവനങ്ങള്‍ ഉപയോഗിച്ച് രാത്രിയില്‍ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
രാത്രി 10ന്‌ശേഷം സീറ്റിലോ കമ്പാര്‍ട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തില്‍ മൊബൈലില്‍ സംസാരിക്കാന്‍ പാടില്ല
ഒരു യാത്രക്കാരനും ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ പാടില്ല.
രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകള്‍ ഓണ്‍ ആക്കാന്‍ പാടില്ല
ട്രെയിനുകളില്‍ പൊതു മര്യാദകള്‍ പാലിക്കാനും സഹയാത്രികര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഉടനടി ഇടപെടാനും ഓണ്‍-ബോര്‍ഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, പുകവലി, മദ്യപാനം, തീവണ്ടി കമ്പാര്‍ട്ടുമെന്റുകളില്‍ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവര്‍ത്തനവും അനുവദനീയമല്ല, കത്തുന്ന വസ്തുക്കളെ കൊണ്ടുപോകുന്നതും റെയില്‍വേ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.