യുവതലമുറയുടെ ഹരമായിമാറിയ ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ സ്‌ക്കൂള്‍ഫോട്ടൊയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചിത്രത്തില്‍ വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന മിടുക്കന്‍മാരായ രണ്ടുപേരും ഇന്ന് ഇന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്രപതിപ്പിച്ച താരങ്ങളാണ്.
താരങ്ങള്‍ മറ്റാരുമല്ല, ഒരാള്‍ ഹൃത്വിക് റോഷനും, അദ്ദേഹത്തിന്റെ സഹപാഠികളില്‍ ഒരാളും പിന്നീട് ബോളിവുഡില്‍ സൂപ്പര്‍താരമായി മാറിയ ജോണ്‍ എബ്രഹാമും ആണ് ഫോട്ടൊയില്‍ കാണുന്നത്. ഇരുവരുടെയും സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രമാണിത്. ബോംബെ സ്‌കോട്ടിഷ് സ്‌കൂളില്‍ ഒരേ ക്ലാസിലാണ് ഹൃത്വിക് റോഷനും ജോണ്‍ എബ്രഹാമും പഠിച്ചത്.
പാതി മലയാളിയാണ് ജോണ്‍ എബ്രഹാം. ആലുവ സ്വദേശിയും ആര്‍ക്കിടെക്റ്റുമായ ജോണിന്റെയും പാഴ്‌സിയായ ഫര്‍ഹാന്റെയും മകനായി മുംബൈയില്‍ ആണ് ജോണ്‍ എബ്രഹാം ജനിച്ചത്. മുംബൈ സ്‌കോട്ടിഷ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മുംബൈ എജ്യൂക്കേഷണല്‍ ട്രെസ്റ്റില്‍ നിന്നും മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലും ബിരുദം നേടി.
2003ല്‍ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു ജോണ്‍ എബ്രഹാം ബോളിവുഡില്‍ അരങ്ങേറുന്നത്. ഈ സിനിമ ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയതോടെ ജോണ്‍ തിരക്കേറിയ നടനായി മാറി. സായ, പാപ്, ധൂം, കല്‍, ഗരം മസാല, വാട്ടര്‍, സിന്ദാ, ടാക്‌സി നമ്പര്‍ 921, ബാബുല്‍, കാബൂള്‍ എക്സ്പ്രസ്, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ഷാരൂഖിനൊപ്പം പഠാന്‍ എന്ന ചിത്രത്തിലാണ് ജോണ്‍ എബ്രഹാം ഒടുവില്‍ വേഷമിട്ടത്.
‘കഹോ ന പ്യാര്‍ ഹേ’ എന്ന ചിത്രത്തിലൂടെയാണ് ഹൃഥ്വിക് റോഷന്‍ നായകനായി എത്തുന്നത്. കോയി മില്‍ ഗയ , ക്രിഷ്, ധൂം 2… തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുന്‍നിര നടനായി ഹൃത്വിക് റോഷന്‍ മാറി.