തിരുവനന്തപുരം: വിവാഹസമ്മാനം 10 പവനും ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് ചുരുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. വിവാഹത്തിന് മുന്നോടിയായി കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്നും വനിതാ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
അതേസമയം സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ ഭാവിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കി രജിസ്ട്രേഷന്‍ നടത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
also read: 24 കാരറ്റ് സ്വര്‍ണം ചേര്‍ത്ത കാപ്പി കുടിച്ച് ഷെഫ് സുരേഷ് പിള്ള; വീഡിയോ
സ്ത്രീധന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2021 ല്‍ തയ്യാറാക്കിയ കരട് നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനത്തിന് പകരമായി നല്‍കുന്ന സമ്മാനത്തിന് പരിധി വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
സ്വര്‍ണം 10 പവനും പണം ഒരുലക്ഷം രൂപയും നല്‍കാം. വധുവിന് ആവശ്യമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ ലക്ഷം രൂപയില്‍ ചുരുക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
കൂടാതെ വിവാഹ ആര്‍ഭാടങ്ങളും ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കും കൗണ്‍സില്‍ നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ പറഞ്ഞു.