‘മസാലദോശയ്ക്ക് നല്ല രുചി’: ജീവനക്കാരോട് യാത്ര പറഞ്ഞിറങ്ങി; തൊട്ടുപിന്നാലെ മൂന്നംഗകുടുംബം വയറിളക്കവും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷണം കഴിച്ച് അഴീക്കോട്ടെത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശിക്കും കുടുംബത്തിനുമാണ് ഈ ദുരനുഭവമുണ്ടായത്. ഭാര്യയും മകളുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയാണ് ഇവര്‍ നഗരത്തിലെ ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചത്.

മസാലദോശയ്ക്ക് നല്ല രുചിയാണെന്ന് ഹോട്ടല്‍ ജീവനക്കാരോട് ഇയാള്‍ പറയുകയും ചെയ്തു. അതിന് തൊട്ടു പിന്നാലെ തന്നെ മൂന്ന് പേര്‍ക്കും അസ്വസ്ഥത തുടങ്ങി. വയറിളക്കവും ഛര്‍ദ്ദിയും പനിയും ക്ഷീണവുമാണ് ഇവര്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് രാത്രിയോടെ മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Exit mobile version