ഡബ്ലിന്‍: യംഗ് സയന്റിസ്റ്റില്‍ രണ്ട് അവാര്‍ഡുകള്‍ നേടി അയര്‍ലന്‍ഡില്‍ അഭിമാനമായി മലയാളി വിദ്യാര്‍ത്ഥിനി. അയര്‍ലന്‍ഡിലെ മലയാളി വിദ്യാര്‍ത്ഥിനി അലീഷ മനോജ് ആണ് ബിടി യംഗ് സയന്റിസ്റ്റില്‍ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.
2023ലെ ബിടി യംഗ് സയന്റിസ്റ്റ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷനില്‍ ബയോളജിക്കല്‍ ആന്‍ഡ് ഇക്കോളജിക്കല്‍ പ്രോജക്ട് വിഭാഗത്തില്‍ ആണ് അലീഷ മനോജ് രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഹോം കന്‍പോസ്റ്റിന് ഏറ്റവും മികച്ച കന്‍പോസ്‌ററബിള്‍ ബിന്‍ ലൈനര്‍ എന്നതും, മികച്ച പാരിസ്ഥിതിക പ്രോജക്ടിനും ബയോളജിക്കല്‍ ആന്‍ഡ് ഇക്കോളജിക്കല്‍ വിഭാഗത്തിലെ വിജയിയ്ക്കുമുള്ള ഇപിഎ അവാര്‍ഡും ആണ് അലീഷ നേടിയത്.
അയര്‍ലന്‍ഡിലെ ബൂട്ടേഴ്‌സ്ടൗണിലെ സെന്റ് ആന്‍ഡ്രൂസ് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 18 കാരിയായ അലീഷ. ഡബ്ലിനിലെ സെന്റ് ആന്‍ഡ്രൂസ് കോളേജ്, ഐടി മാനേജര്‍, മനോജ് മെഴുവേലിയുടെയും, താലാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജെന്നി മനോജിന്റെയും മകളാണ് അലീഷ.
Discussion about this post