പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രയത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആക്രമങ്ങളാണ് കേരളത്തിന് അങ്ങോളം ഇങ്ങോളം നടക്കുന്നത്.
ഭരണഘടനയില്‍ ഊന്നി തുല്യത വേണമെന്ന് ജനാതിപത്യ വാദികള്‍ വാദിക്കുമ്പോള്‍ ചിലരുടെ വാദം സ്ത്രീപ്രവേശനം അനുവദിക്കരുതെന്നാണ്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവുമായി മുന്നോട്ട് പോകുമ്പോള്‍ വിശ്വാസികള്‍ ചമഞ്ഞ് ഒരു സംഘം വലിയ ആക്രമങ്ങളാണ് നടത്തുന്നത്.
റിപ്പോര്‍ട്ടിംഗ് വന്ന മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും മല കയറാനായും റിപ്പോര്‍ട്ടിംഗിനായും വന്ന സ്ത്രീകളെ സന്നിധാനത്തെത്ത് പോകും വഴി തടഞ്ഞ് നിര്‍ത്തുകയും തെറി പറയുകയും ചെയ്തിരുന്നു. ഇങ്ങനെ അയ്യപ്പന്റെ സന്നിധാനത്തിനടുത്ത് വച്ച് നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.
പൂങ്കാവനത്തിൽ ഉയരുന്ന തെറി ശബ്ദങ്ങൾ ഹരിഹരസൂതന്റെ നൈഷ്ഠികബ്രമചാര്യത്തെ ബാധിക്കില്ലെ മിസ്റ്ററരു കണ്ടരരു?
— N.S. Madhavan (@NSMlive) October 18, 2018
‘പൂങ്കാവനത്തില്‍ ഉയരുന്ന തെറിശബ്ദങ്ങള്‍ ഹരിഹരസുധന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കില്ലെ മിസ്റ്ററരു കണ്ഠരരു’ എന്ന് എന്‍എസ് മാധവന്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു എന്‍എസ് മാധവന്റെ പ്രതികരണം
Discussion about this post