പത്തനംതിട്ട: പത്തനംതിട്ടയില്‍ അയ്യപ്പന്റെ ശില്‍പ്പം ഒരുങ്ങുന്നു. 133 അടി ഉയരത്തിലുള്ള ശില്‍പ്പം പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാവും. ചുട്ടിപ്പാറയുടെ മുകളില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതി.
ഈ ശില്‍പ്പം 34കിലോമീറ്റര്‍ അകലെ നിന്നു വരെ കാണാവുന്ന രീതിയിലായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറ. യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപം ഇവിടെ നിര്‍മ്മിക്കാനാണ് പദ്ധതി.
ഇതിന് 25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 600മീറ്റര്‍ ചുറ്റളവാണ് പദ്ധതി. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ രൂപികരിച്ചാണ് പദ്ധതിയൊരുങ്ങുന്നത്. പന്തളത്ത് നിന്നു നോക്കിയാല്‍ കാണാവുന്ന പോലെയെന്ന് സംഘാടകര്‍ പറയുന്നു. കോണ്‍ക്രീറ്റിലാവും ശില്‍പം.
ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ സ്ഥലത്താണ് ശില്‍പ്പം നിര്‍മ്മിക്കുക. ക്ഷേത്ര ട്രസ്റ്റാണ് നിര്‍മാണം ആലോചിക്കുന്നത്. ആഴിമലയിലെ ശിവശില്പം നിര്മിച്ച ശില്പി ദേവദത്തന്റെ നേതൃത്വത്തിലാകും ശില്പ നിര്മാണം.
Discussion about this post