ശബരിമല നട അടച്ചു; നടപടി തന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍

നട അടച്ച കാര്യം അറിഞ്ഞില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

സന്നിധാനം; യുവതികള്‍ ദര്‍ശനം നടത്തിയതുമൂലം ശബരിമല നട അടച്ചു. തന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിഹാരക്രിയ നടത്താനാണ് നട അടച്ചിരിക്കുന്നത്.

ഭക്തരെ പൂര്‍ണ്ണമായും ശബരിമല പരിസരത്ത് നിന്ന് മാറ്റുന്നു. ശുദ്ധികലശം നടത്തി ഒരു മണിക്കൂറിന് ശേഷം നട വീണ്ടും തുറക്കും.ആചാരലംഘനം ഉണ്ടായെന്ന് തന്ത്രി പറയുന്നു. അതിനാല്‍ പരിഹാരക്രിയ വേണമെന്നും തന്ത്രി പറഞ്ഞു.

അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ എത്തിയുന്നത് ആദ്യ സംഭവമല്ല പണ്ടും കയറിയിട്ടുണ്ടന്ന് മന്ത്രി മേഴ്‌സിക്കുട്ടയമ്മ പ്രതികരിച്ചു. നട അടച്ച കാര്യം അറിഞ്ഞില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

Exit mobile version