ഇതെന്താ പകല്‍കൊള്ളയോ…! രണ്ടു സമൂസയ്ക്കും ഒരു ചായയ്ക്കും ഒരു കുപ്പി വെള്ളത്തിനുമായി 490 രൂപ ഈടാക്കിയ ഒരു ബില്ല് കണ്ട അമ്പരപ്പിലാണ് സാധാരണ ജനങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ ബില്ല് കണ്ടാല്‍ ആരായാലും പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ പേടിക്കും. ഇത്രയും രൂപ കൊടുത്ത് ചായയും സമൂസയും കഴിക്കണോ എന്നാകും നമ്മുടെയൊക്കെ ചിന്ത.
മുംബൈ വിമാനത്താവളത്തില്‍ രണ്ടു സമൂസയ്ക്കും ഒരു ചായയ്ക്കും ഒരു കുപ്പി വെള്ളത്തിനുമായി 490 രൂപ ഈടാക്കിയതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ഫറാ ഖാന് ട്വിറ്ററില്‍ പങ്കുവെച്ച ബില്ലാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. രണ്ട് സമൂസയ്ക്ക് 260 രൂപയാണ് ചുമത്തിയിരിക്കുന്നത്. ചുക്കു ചായയ്ക്ക് 160 രൂപ. 500 മില്ലിലിറ്റര്‍ വെള്ളത്തിന് മാത്രം 70 രൂപയാണ് ഈടാക്കിയത്.
Two samosas, one chai and one water bottle for 490 Rs at Mumbai airport!! Kafi ache din aa gae hain. #Vikas pic.twitter.com/aaEkAD9pmb
— Farah khan (@farah17khan) December 28, 2022
Discussion about this post