മദ്യപിച്ച് കഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യണം; ബോധമില്ലാതെ പോലീസിന്റെ പട്രോളിംഗ് വാഹനം കത്തിച്ചു, ലഹരി പോയപ്പോള്‍ ഏറ്റുപറഞ്ഞ് 48കാരന്‍

മദ്യംതലയ്ക്ക് പിടിച്ച അയാള്‍ കാര്‍ കത്തിക്കാന്‍ തീരുമാനിച്ചു. നടക്കുന്നതിനിടയില്‍, പട്രോളിംഗ് വാഹനം കാണുകയും അതോടെ അതിന് തീയിടാന്‍ തീരുമാനിക്കുകയായിരുന്നു.

vehicle-burned

പ്രതീകാത്മക ചിത്രം

മദ്യപിച്ച് ബോധമില്ലാതെ പോലീസിന്റെ പട്രോളിംഗ് വാഹനം കത്തിച്ചു, ലഹരി ഇറങ്ങിയപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞ് ‘നിഷ്‌കളങ്കനായ’ 48കാരന്‍. ഫ്‌ലോറിഡയില്‍ ഡിസംബര്‍ 7 നാണ് സംഭവം നടന്നത്. ആന്റണി തോമസ് ടാര്‍ഡുനോ എന്ന 48 കാരനാണ് പോലീസിന്റെ വാഹനം കത്തിച്ചത്.

ആന്റണി വൈകുന്നേരം 4:30 ഓടെ നോര്‍ത്ത്ക്ലിഫ് ബൊളിവാര്‍ഡിലെ ഒരു ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങി. മദ്യംതലയ്ക്ക് പിടിച്ച അയാള്‍ കാര്‍ കത്തിക്കാന്‍ തീരുമാനിച്ചു. നടക്കുന്നതിനിടയില്‍, പട്രോളിംഗ് വാഹനം കാണുകയും അതോടെ അതിന് തീയിടാന്‍ തീരുമാനിക്കുകയായിരുന്നു.

also read: അദ്ഭുതമായി ഒറ്റ പ്രസവത്തിലെ ഒന്‍പത് കുഞ്ഞുങ്ങള്‍; ഗിന്നസ് റെക്കോഡ് നേടി അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി

അയാള്‍ അടുത്തുള്ള ഒരു കുപ്പത്തൊട്ടിയില്‍ നിന്നും ഒരു മാലിന്യം നിറച്ച സഞ്ചി എടുത്തു. ശേഷം ബാഗ് പട്രോളിംഗ് വാഹനത്തിനടിയില്‍ വയ്ക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വണ്ടി കത്തിച്ച ശേഷം ഇയാള്‍ ബാറിലേക്ക് തന്നെ തിരികെ പോയി. എന്നാല്‍, കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വലിയ കുറ്റബോധം തോന്നുകയും, ശേഷം അയാള്‍ വാഹനത്തിനരികിലെത്തി താനാണ് അത് കത്തിച്ചത് എന്ന് തുറന്ന് പറയുകയായിരുന്നു.

താന്‍ ലഹരിയില്‍ ആയിരുന്നുവെന്നും മദ്യപിച്ച് കഴിഞ്ഞാല്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നത് തന്റെ ശീലമായിപ്പോയി എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അന്വേഷണത്തിലുടനീളം ആന്റണി സഹകരിച്ചു. ഒപ്പം ഇതിനു മുമ്പും താന്‍ മദ്യപിച്ചിട്ട് പല തവണ ഇങ്ങനെയുള്ള പല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

Exit mobile version