പത്തനംതിട്ട: എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. സ്റ്റീല്‍ പൈപ്പ് കൊണ്ട് കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. അടൂരില്‍ കുടുംബ വഴക്കിനിടെയാണ് സ്റ്റീല്‍ പൈപ്പ് കൊണ്ട് അച്ഛന് കുട്ടിയെ മര്‍ദ്ദിച്ചത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശിയായ ഷിനുമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടയിലാണ് കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റത്.
അടിയുടെ ശക്തിയില്‍ താടിയെല്ലിനാണ് കുട്ടിക്ക് പരിക്കേറ്റത്. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post