തിരുവനന്തപുരം: ശ്രീനിവാസനെ പഴയ ചുറുചുറുക്കില്‍ കാണാന്‍ സാധിച്ച സന്തോഷം പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്‌നേഹമുള്ളവരുടെ പ്രാര്‍ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റൂവെന്നും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശ്രീനി തിരിച്ചു വരികയാണെന്നും അദ്ദേഹം കുറിച്ചു.
മഴവില്‍ മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു-‘ഞാന്‍ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു.’ ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പറഞ്ഞു..’ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’.
Read Also: ചരിത്രം തിരുത്തി: എസ്ബി കോളേജിന്റെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി അമൃത; മുഴുവന്‍ സീറ്റും നേടി എസ്എഫ്‌ഐ
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന ‘കുറുക്കന്‍’ എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി; എല്ലാ അര്‍ത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ഒരു നിമിഷം പോലും അരികില്‍ നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.