കോട്ടയം: നൂറാം വയസ് ആഘോഷിക്കുന്ന കലാലയ മുത്തശ്ശി ചങ്ങനാശേരി എസ്ബി കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി സിഎച്ച് അമൃതയാണ് എസ്ബി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം വര്‍ഷ എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിയായ അമൃതയുടെ നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി. നിലവില്‍ കെഎസ് യു നേതൃത്വം നല്‍കിയിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ തിരിച്ചു പിടിച്ചത്. 1922 പ്രവര്‍ത്തനം ആരംഭിച്ചതാണ് എസ്.ബി കോളേജ്.
മുഴുവന്‍ ജനറല്‍ സീറ്റും നേടിയാണ് എസ്ബി കോളേജ് കെഎസ്യുവില്‍ നിന്ന് പിടിച്ചെടുത്തത്. സിഎച്ച് അമൃത (ചെയര്‍പേഴ്സണ്‍), നോവാ സിബി (വൈസ് ചെയര്‍പേഴ്സണ്‍) ,ഡിയോണ്‍ സുരേഷ് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് അലക്സ് മേടയില്‍, പി എ അഭിജിത്ത് (യുയുസി), അമല ജോസഫ് (മാഗസിന്‍ എഡിറ്റര്‍), കിരണ്‍ ജോസഫ് ആര്‍ട്സ് ക്ലബ് സെക്രട്ടറി.
Read Also: വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ കറി വിളമ്പിയില്ല: ബന്ധുക്കള്‍ തമ്മിലടിച്ചു, വിവാഹം മുടങ്ങി
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് എസ്എഫ്‌ഐ സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളില്‍ 116 ഇടത്ത് എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തില്‍ യൂണിയന്‍ സ്വന്തമാക്കിയെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി.
കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളില്‍ 40 ഇടത്തും, ഇടുക്കി 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ്എഫ്‌ഐ വിജയിച്ചു.