കൊച്ചി: ഹർത്താൽ ദിനത്തിലുണ്ടായ അക്രമത്തിൽ പോപ്പുൽ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്തു കൊടുത്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ഇന്നലെ മുതൽ കാണാതായി; ക്വാറിയ്ക്കരികിൽ ബൈക്ക് കണ്ടെത്തി, സമീപത്തെ കുളത്തിൽ മൃതദേഹവും
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അഴിച്ചു വിട്ടത്. 70ഓളം കെഎസ്ആർടിസി ബസുകളും തകർത്തിരുന്നു.
സംഭവത്തിൽ അറസ്റ്റ് തുടരുന്നതിനിടെയാണ് സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി കൈകൊണ്ടത്. അതേസമയം സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാർത്ത കേരളാ പോലീസ് നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.